Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Novel

Article

ജീ​വി​തം നെ​യ്ത ക​ഥ​ക​ൾ... സാ​റാ തോ​മ​സി​ന്‍റെ ക​ഥാ​ജീ​വി​ത​ത്തി​ലെ അ​ധി​ക​മാ​രും അ​റി​യാ​ത്ത ഏ​ടു​ക​ൾ

യാ​ഥാ​സ്ഥി​തി​ക കു​ടും​ബ​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ചും സു​റി​യാ​നി ക്രി​സ്ത്യ​ൻ കു​ടും​ബ​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ൾ ക​ഥ​യെ​ഴു​തു​ന്ന​ത് അ​ത്ര സ്വീ​കാ​ര്യ​മ​ല്ലാ​ത്ത കാ​ല​യ​ള​വി​ലാ​യി​രു​ന്നു സാ​റാ തോ​മ​സി​ന്‍റെ ക​ഥാ ജീ​വി​തം തു​ട​ങ്ങു​ന്ന​ത്. സാ​റാ തോ​മ​സി​ന്‍റെ അ​മ്മ​യു​ടെ സ​ഹോ​ദ​രി ജ​സ്റ്റി​സ് അ​ന്നാ ചാ​ണ്ടി​യു​ടെ ഭ​ർ​ത്താ​വ് പി.​സി. ചാ​ണ്ടി അ​ന്ന് മി​ന്ന​ൽ​കൊ​ടി എ​ന്ന മാ​സി​ക​യു​ടെ പ​ത്രാ​ധി​പ​രാ​ണ്.

പി.​സി. ചാ​ണ്ടി​യാ​ണ് സാ​റാ തോ​മ​സി​ന്‍റെ ജ​യി​ലി​ൽ നി​ന്ന് എ​ന്ന ക​ഥ ക​ണ്ടെ​ത്തി മാ​സി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. ക​ഥ പ്ര​സി​ദ്ധീ​ക​രി​ച്ചു​വെ​ങ്കി​ലും സ്വ​ന്തം പേ​ര് വ​യ്ക്കാ​നു​ള്ള അ​നു​വാ​ദം ക​ഥാ​കൃ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ലെ​വ​ങ്കി എ​ന്ന പേ​രി​ലാ​ണ് സാ​റാ തോ​മ​സ് ക​ഥ എ​ഴു​തി​യ​ത്. ഇ​നി ലെ​വ​ങ്കി എ​ന്ന പേ​ര് എ​വി​ടെ നി​ന്ന് കി​ട്ടി എ​ന്ന​ല്ലേ? അ​ക്കാ​ല​ത്ത് പു​റ​ത്തു​വ​ന്ന ഒ​രു ത​മി​ഴ് സി​നി​മ​യി​ലെ നാ​യി​ക​യു​ടെ പേ​രാ​ണി​ത്.

ലെ​വ​ങ്കി എ​ന്ന ക​ഥാ​കാ​രി​യു​ടെ ക​ഥ വാ​യി​ച്ച ബ​ന്ധു​ക്ക​ൾ​ക്കൊ​ക്കെ വ​ള​രെ ഇ​ഷ്ട​മാ​യി. ക​ഥ​യെ കു​റി​ച്ചു​ള്ള വ​ലി​യ ച​ർ​ച്ച​ക​ളും ന​ട​ന്നു. വാ​തി​ലി​നു പി​ന്നി​ൽ മ​റ​ഞ്ഞു നി​ന്ന് അ​ഭി​ന​ന്ദ​ന വാ​ക്കു​ക​ൾ കേ​ട്ട യ​ഥാ​ർ​ഥ ക​ഥാ​കാ​രി പ​ക്ഷേ ആ​കെ ധ​ർ​മ​സ​ങ്ക​ട​ത്തി​ൽ ആ​വു​ക​യാ​യി​രു​ന്നു.

അ​ന്ന് 18 വ​യ​സാ​ണ് സാ​റാ തോ​മ​സി​ന്‍റെ പ്രാ​യം. "ഞാ​നാ​ണ് ലെ​വ​ങ്കി' എ​ന്ന് എ​ല്ലാ​വ​രോ​ടും ഉ​റ​ക്കെ വി​ളി​ച്ചു പ​റ​യ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ ക​ഴി​ഞ്ഞി​ല്ല. അ​ന്ന് സാ​റാ തോ​മ​സ് ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു... ഇ​നി ഞാ​നെ​ന്ത് എ​ഴു​തി​യാ​ലും അ​ത് എ​ന്‍റെ പേ​രി​ൽ ത​ന്നെ​യാ​യി​രി​ക്കും ആ ​പ്ര​തി​ജ്ഞ സാ​റാ തോ​മ​സ് ത​ന്‍റെ ജീ​വി​ത​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യും ചെ​യ്തു!

ത​ന്‍റെ ആ​ദ്യ​കാ​ല ക​ഥ​ക​ളെ​ല്ലാം അ​പ​ര നാ​മ​ങ്ങ​ളി​ലാ​ണ് അ​ച്ച​ടി​ച്ച് വ​ന്ന​ത് എ​ന്ന് സാ​റാ തോ​മ​സ് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ക്കാ​ല​ത്ത് ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളി​ലും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു സ്ത്രീ​ക​ളു​ടെ അ​വ​സ്ഥ.


ചെ​റു​പ്പ​കാ​ലം മു​ത​ൽ താ​ൻ കാ​ണു​ക​യും അ​നു​ഭ​വി​ക്കു​ക​യും ചെ​യ്ത സ്ത്രീ​ക​ളോ​ടു​ള്ള അ​നീ​തി സാ​റാ തോ​മ​സി​ന്‍റെ ഉ​ള്ളി​ൽ എ​വി​ടെ​യോ നീ​റി​യി​രു​ന്നു. ഈ ​വേ​ദ​ന​യും പ്ര​തി​ഷേ​ധ​വും നാ​ർ​മ​ടി​പ്പു​ട​വ പോ​ലു​ള്ള പ്ര​ശ​സ്ത​മാ​യ ര​ച​ന​ക​ളി​ലേ​ക്ക് ക​ഥാ​കാ​രി​യെ എ​ത്തി​ച്ചു എ​ന്ന് പ​റ​യാം.

ആ​ദ്യ​മാ​യി സാ​റാ തോ​മ​സ് എ​ഴു​തി​യ ക​ഥ​യു​ടെ പ്ര​മേ​യം അ​നു​രാ​ഗം ആ​യി​രു​ന്നു.12 വ​യ​സ് ക​ഴി​ഞ്ഞ സ​മ​യ​ത്ത് ആ​യി​രു​ന്നു ആ​ദ്യ ര​ച​ന. മ​ക​ൾ കു​റി​ച്ചു വ​ച്ച ക​ഥ കാ​ണാ​ൻ ഇ​ട​യാ​യ അ​പ്പ​ച്ച​ൻ ക​ർ​ക്ക​ശ​മാ​യ താ​ക്കീ​ത് അ​പ്പോ​ൾ ത​ന്നെ കൊ​ടു​ത്തു. അ​നു​രാ​ഗ ക​ഥ​ക​ൾ എ​ഴു​താ​നു​ള്ള പ്രാ​യം നി​ന​ക്കാ​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, ക​ഥ​ക​ൾ എ​ഴു​തു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ പ​ല വേ​ണ്ടാ​ത്ത ചി​ന്ത​ക​ളും വ​രും. മ​റ്റ് എ​ഴു​ത്തു​കാ​ർ എ​ഴു​തി​യ ന​ല്ല ക​ഥ​ക​ൾ വാ​യി​ച്ചാ​ൽ മാ​ത്രം മ​തി. എ​ഴു​ത്തു വേ​ണ്ട.

അ​ച്ഛ​ന്‍റെ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്ന​വെ​ങ്കി​ലും എ​ഴു​താ​തി​രി​ക്കാ​ൻ സാ​റാ തോ​മ​സി​നു ക​ഴി​യു​മാ​യി​രു​ന്നി​ല്ല. സ്കൂ​ൾ മാ​ഗ​സി​നു​ക​ളി​ൽ ധാ​രാ​ളം ക​ഥ​ക​ൾ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന സാ​റാ തോ​മ​സ് എ​ഴു​തി. മ​റ്റ് പ​ല​രു​ടെ​യും പേ​രു​ക​ളി​ലാ​ണ് അ​ന്ന​ത്തെ ക​ഥ​ക​ൾ അ​ച്ച​ടി​ച്ചു വ​ന്ന​ത് എ​ന്നു​മാ​ത്രം.

ഭൂ​മി​യി​ൽ ജീ​വി​ച്ചി​രി​ക്കാ​ത്ത ലെ​വ​ങ്കി എ​ന്ന "ക​ഥാ​കാ​രി'​ക്ക് സ്വ​ന്തം ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച ആ​ദ​ര​വാ​ണ് പേ​രു​മാ​റ്റം അ​വ​സാ​നി​പ്പി​ക്കു​വാ​ൻ സാ​റാ തോ​മ​സി​ന് പ്രേ​ര​ണ​യാ​കു​ന്ന​ത്. തൂ​ലി​കാ​നാ​മം ഒ​ന്നു​മി​ല്ലാ​തെ സാ​റാ തോ​മ​സ് എ​ന്ന ത​ന്‍റെ പേ​ര് ത​ന്നെ ക​ഥ​ക​ൾ​ക്ക് മു​ക​ളി​ൽ ചേ​ർ​ത്തു​വ​യ്ക്കാ​ൻ ക​ഥാ​കാ​രി തീ​രു​മാ​നി​ച്ച​തി​ന് പി​ന്നി​ൽ മ​റ്റൊ​രു ക​ഥ​യും കൂ​ടി​യു​ണ്ട്.

അ​സ്ത​മ​യം എ​ന്ന നോ​വ​ലി​ന്‍റെ അ​ച്ച​ടി സ​മ​യ​ത്ത് എ​ൻ​ബി​എ​സി​ൽ വ​ച്ച് ക​ണ്ട പ്ര​ശ​സ്ത​നാ​യ ഒ​രു സാ​ഹി​ത്യ​കാ​ര​ൻ ഉ​പ​ദേ​ശി​ച്ച​ത് സാ​റാ തോ​മ​സ് എ​ന്ന പേ​രി​നു പ​ക​രം മ​റ്റൊ​രു പേ​ര് ചേ​ർ​ക്കു​വാ​ൻ ആ​യി​രു​ന്നു. ക​ഥാ​കൃ​ത്തു​ക്ക​ൾ​ക്ക് യോ​ജി​ക്കു​ന്ന പേ​ര​ല്ല സാ​റാ തോ​മ​സ് എ​ന്നും ഒ​ന്നു​കി​ൽ പേ​രു മാ​റ്റു​ക അ​ല്ലെ​ങ്കി​ൽ തൂ​ലി​കാ​നാ​മം സ്വീ​ക​രി​ക്കു​ക എ​ന്നും സാ​ഹി​ത്യ​കാ​ര​ൻ ഉ​പ​ദേ​ശി​ച്ചു.

എ​ഴു​തി​ത്തു​ട​ങ്ങി​യ കാ​ലം മു​ത​ൽ പേ​രി​ന്‍റെ​യും ത​ന്‍റെ സ്വ​ത്വ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ ഏ​റെ വീ​ർ​പ്പു​മു​ട്ടി​യി​രു​ന്ന സാ​റാ തോ​മ​സി​ന് ഇ​നി​യൊ​രു പേ​രു​മാ​റ്റം താ​ങ്ങാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. "സാ​ഹി​ത്യ​രം​ഗ​ത്ത് മു​ന്നേ​റാ​ൻ ക​ഴി​ഞ്ഞാ​ലും ഇ​ല്ലെ​ങ്കി​ലും ഞാ​ൻ സാ​റാ തോ​മ​സ് ആ​യി മാ​ത്ര​മേ എ​ഴു​തു​ക​യു​ള്ളൂ" എ​ന്നൊ​രു ദൃ​ഢ​പ്ര​തി​ജ്ഞ​യും ക​ഥാ​കാ​രി അ​പ്പോ​ൾ ത​ന്നെ എ​ടു​ത്തു.

സ​മൂ​ഹ​ത്തി​ലെ അ​നീ​തി​ക​ൾ​ക്കും അ​ധ​ർ​മ​ത്തി​നും എ​ല്ലാ​ത്ത​രം മേ​ധാ​വി​ത്വ​ങ്ങ​ൾ​ക്കും എ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന ഒ​രു മ​ന​സു​ണ്ടെ​ങ്കി​ലും ഏ​തെ​ങ്കി​ലും ഒ​രു തി​ന്മ​ക്കെ​തി​രേ എ​ഴു​തു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​ത് ത​നി​ക്ക് സാ​ധി​ക്കി​ല്ലെ​ന്ന് സാ​റാ തോ​മ​സ് പ​റ​ഞ്ഞി​രു​ന്നു.

സ്വ​ന്തം മ​ന​സി​ൽ വ്യ​ക്തി​ക​ളോ സാ​ഹ​ച​ര്യ​ങ്ങ​ളോ തീ​ർ​ക്കു​ന്ന ച​ല​ന​ങ്ങ​ളും ആ​ഘാ​ത​ങ്ങ​ളും ത​ന്‍റെ ഭാ​വ​ന​യു​മാ​യി ചേ​രു​മ്പോ​ൾ ആ​ണ് ക​ഥ​ക​ൾ ഉ​ണ​രു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ മ​ദ്യ നി​രോ​ധ​ന​ത്തി​നു വേ​ണ്ടി ക​ഥ​യെ​ഴു​തു​വാ​ൻ മ​ന്മ​ഥ​ൻ സാ​ർ (മ​ദ്യ​നി​രോ​ധ​ന പ്ര​സ്ഥാ​ന നേ​താ​വ് എം.​പി. മ​ന്മ​ഥ​ൻ) പ​റ​ഞ്ഞ​പ്പോ​ൾ ത​നി​ക്ക് അ​തി​ന് ക​ഴി​യാ​തെ വ​ന്നു എ​ന്നും സാ​റാ തോ​മ​സ് ഓ​ർ​മി​പ്പി​ച്ചി​രു​ന്നു.

ഡോ​ക്ട​റാ​യ ഭ​ർ​ത്താ​വു​മൊ​ത്തു​ള്ള (ഡോ. ​തോ​മ​സ് സ​ക്ക​റി​യ) ജീ​വി​തം സാ​റാ തോ​മ​സി​ന് മു​ന്നി​ൽ മ​റ്റൊ​രു ലോ​കം തു​റ​ന്നു കൊ​ടു​ത്തു. മ​രു​ന്നി​ന്‍റെ ഗ​ന്ധ​വും, മ​ര​ണ​വും, നീ​റു​ന്ന മ​ന​സു​ക​ളും ഭ​ർ​ത്താ​വു​മൊ​ത്ത് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി ക്വാ​ർ​ട്ടേ​ഴ്സി​ൽ ജീ​വി​ച്ച കാ​ല​ത്ത് സാ​റാ തോ​മ​സ് അ​ടു​ത്തു ക​ണ്ടു. പ​വി​ഴ​മു​ത്ത്, അ​സ്ത​മ​യം എ​ന്നീ നോ​വ​ലു​ക​ൾ അ​ങ്ങ​നെ എ​ഴു​തി​യ​താ​ണ്.

ഈ ​നോ​വ​ലു​ക​ൾ പി​ന്നീ​ട് ച​ല​ച്ചി​ത്ര​ങ്ങ​ളാ​യി മാ​റി​യി​ട്ടു​ണ്ട്. (സാ​റാ തോ​മ​സി​ന്‍റെ മു​റി​പ്പാ​ടു​ക​ൾ എ​ന്ന നോ​വ​ലാ​ണ് ബ​ക്ക​ർ മ​ണി​മു​ഴ​ക്കം എ​ന്ന സി​നി​മ​യാ​ക്കു​ന്ന​ത്). ജീ​വി​തം ഒ​രു ന​ദി എ​ന്ന ആ​ദ്യ നോ​വ​ൽ എ​ഴു​തു​ന്ന​തും മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന കാ​ല​ത്താ​ണ്. അ​ക്ക​ഥ സാ​റാ തോ​മ​സ് പ​റ​ഞ്ഞ​ത് കു​റി​ക്കാം.

"ഡോ​ക്ട​റു​ടെ ഒ​രു വി​ദ്യാ​ർ​ഥി അ​ന്ന് വീ​ട്ടി​ൽ ഇ​ട​യ്ക്കൊ​ക്കെ വ​ന്നി​രു​ന്നു. മെ​ലി​ഞ്ഞ് നീ​ണ്ട സു​മു​ഖ​നാ​യ ഒ​രു യു​വാ​വ്. ഓ​ണം, ക്രി​സ്മ​സ് തു​ട​ങ്ങി​യ ഒ​ഴി​വു കാ​ല​ങ്ങ​ളി​ൽ മ​റ്റു കു​ട്ടി​ക​ൾ സ്വ​ന്തം കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് പോ​കു​മ്പോ​ൾ ഈ ​വി​ദ്യാ​ർ​ഥി ഞ​ങ്ങ​ളു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ വ​രാ​ന്ത​യി​ൽ വ​ന്നി​രി​ക്കും. അ​ച്ഛ​നും അ​മ്മ​യും സിം​ഗ​പ്പൂ​രി​ൽ ആ​യ​തി​നാ​ൽ അ​വ​ന് പോ​കു​വാ​ൻ ഇ​ട​മി​ല്ല എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്.

വി​ദൂ​ര​ത​യി​ലേ​ക്ക് നോ​ക്കി​യു​ള്ള ഇ​രി​പ്പും, ക​ണ്ണു​ക​ളി​ലെ ഒ​രു പ്ര​ത്യേ​ക ഭാ​വ​വും എ​ന്നി​ലെ ക​ഥാ​കാ​രി​യെ വ​ല്ലാ​തെ സ്പ​ർ​ശി​ച്ചി​രു​ന്നു. ജീ​വി​ത​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ ഇ​വ​നൊ​രു കൂ​ട്ടു​കാ​രി​യെ കൊ​ടു​ക്ക​ണം എ​ന്ന് അ​ങ്ങ​നെ​യാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. ജീ​വി​തം എ​ന്ന ന​ദി എ​ന്ന നോ​വ​ലും അ​തി​ലെ രാ​ജ​ൻ എ​ന്ന നാ​യ​ക​നും ജ​നി​ക്കു​ന്ന​ത് ഈ ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി എ​ന്നി​ൽ ഏ​ൽ​പ്പി​ച്ച മു​റി​വി​ൽ നി​ന്നാ​ണ്. അ​വ​നു​വേ​ണ്ടി ഒ​രു പ്ര​ണ​യി​നി​യെ​യും ഞാ​ൻ ക​ണ്ടെ​ത്തി കൊ​ടു​ത്തു.

ഈ ​നോ​വ​ലി​ന്‍റെ കൈ​യെ​ഴു​ത്ത് പ്ര​തി കാ​ണു​വാ​ൻ ഇ​ട​യാ​യ ദീ​പം എ​ന്ന മാ​സി​ക​യു​ടെ പ​ത്രാ​ധി​പ​ർ നോ​വ​ൽ എ​ടു​ത്തു​കൊ​ണ്ടു പോ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്‍റെ ഭ​ർ​ത്താ​വ് ചി​കി​ത്സി​ച്ചി​രു​ന്ന കാ​ൻ​സ​ർ രോ​ഗി​യാ​യ ഒ​രു സ്ത്രീ​യു​ടെ സ​ഹോ​ദ​ര​നാ​യി​രു​ന്നു ഈ ​പ​ത്രാ​ധി​പ​ർ.

ആ​കെ​യു​ള്ള ഒ​രു കോ​പ്പി ന​ഷ്ട​പ്പെ​ട്ടു എ​ന്ന് ഞാ​ൻ ക​രു​തി​യി​രു​ന്ന സ​മ​യ​ത്ത് നോ​വ​ൽ അ​ച്ച​ടി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും എ​ൻ​ബി​എ​സി​ൽ നി​ന്ന് വി​ത​ര​ണ​ത്തി​നു​ള്ള അ​നു​വാ​ദ​വും വാ​ങ്ങി എ​ന്നു​മു​ള്ള അ​റി​വാ​ണ് പ​ത്രാ​ധി​പ​രി​ൽ നി​ന്നും എ​നി​ക്ക് ല​ഭി​ച്ച​ത്. ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ആ​ദ്യ പ​തി​പ്പ് വി​റ്റ​ഴി​ഞ്ഞ് ഈ ​നോ​വ​ലി​ന്‍റെ എ​ട്ടു പ​തി​പ്പു​ക​ൾ അ​ച്ച​ടി​ക്കു​ക​യു​ണ്ടാ​യി.

പി​ന്നീ​ട്, വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം രാ​ജ​നാ​യി ഞാ​ൻ മാ​റ്റി​യ പ​ഴ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യെ പ​ള്ളി​യി​ൽ വ​ച്ച് ക​ണ്ടു. ഇം​ഗ്ല​ണ്ടി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന പ്ര​ശ​സ്ത ഡോ​ക്ട​ർ ആ​യി ആ​ൾ മാ​റി​യി​രു​ന്നു എ​ന്‍റെ രാ​ജ​നെ പോ​ലെ ശാ​ലീ​ന​യാ​യ ഒ​രു ഹി​ന്ദു പെ​ൺ​കു​ട്ടി അ​യാ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു​വ​ന്നി​ല്ല.

എ​ങ്കി​ലും ന​ല്ലൊ​രു കൂ​ട്ടു​കാ​രി​യെ​യും മ​ക്ക​ളെ​യും ആ​ൾ​ക്ക് കി​ട്ടി എ​ന്ന​റി​ഞ്ഞ​പ്പോ​ൾ വ​ള​രെ സ​ന്തോ​ഷം തോ​ന്നി.​ആ​ശു​പ​ത്രി ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ വ​രാ​ന്ത​യി​ൽ ഒ​റ്റ​യ്ക്ക് ദൂ​രേ​ക്ക് ക​ണ്ണും ന​ട്ടി​രി​ക്കു​ന്ന ആ ​വി​ദ്യാ​ർ​ഥി​യും ആ​ൾ എ​നി​ക്ക് സ​മ്മാ​നി​ച്ച രാ​ജ​നും എ​ന്‍റെ മ​ന​സി​ലേ​ക്ക് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്‍റെ ആ​ദ്യ നോ​വ​ലി​ന്‍റെ പി​ന്നി​ൽ നീ​യാ​ണ്... എ​ന്ന് ആ ​പ​ഴ​യ വി​ദ്യാ​ർ​ഥി​യോ​ട് ഞാ​ൻ പ​റ​ഞ്ഞി​ല്ല എ​ന്ന് മാ​ത്രം.

Latest News

Up